ഫോണ്‍ കോള്‍ ഇനി വേഗം എടുക്കേണ്ടി വരും; 25 സെക്കന്‍ഡ് മാത്രമേ ബെല്ലടിക്കൂ

ഫോണ്‍ കോള്‍ ഇനി വേഗം എടുക്കേണ്ടി വരും; 25 സെക്കന്‍ഡ് മാത്രമേ ബെല്ലടിക്കൂ



ജിയോയ്ക്ക് സമാനമായി ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവരും അവരുടെ നെറ്റ് വര്‍ക്കില്‍ നിന്നുള്ള ഫോണ്‍ വിളിയുടെ ദൈര്‍ഘ്യം കുറച്ചു. ഇനിമുതല്‍ 25 സെക്കന്‍ഡ് വരെ മാത്രമേ ഫോണ്‍ ബെല്ലടിക്കുകയുള്ളൂ. നേരത്തെ 45 സെക്കന്‍ഡ്‌സ് ആയിരുന്നു ഫോണ്‍ ബെല്ലടിച്ചിരുന്നത്.

ഇക്കാര്യം എയര്‍ടെല്‍ ട്രായിയെ അറിയിച്ചു. അതേസമയം ഈ നടപടി ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കുമെന്നും എയര്‍ടെല്‍ ട്രായ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. കമ്പനിക്ക് മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നും എയര്‍ടെല്‍ വ്യക്തമാക്കി.

എയര്‍ടെല്‍ നെറ്റ്വര്‍ക്കിലേക്കുള്ള കോളുകള്‍ നിര്‍ബന്ധിതമായി വിച്ഛേദിച്ചുകൊണ്ട് റിലയന്‍സ് ജിയോ ലിമിറ്റഡ് ഔട്ട്ഗോയിംഗ് കോളുകളെ ഇന്‍കമിംഗ് കോളുകളിലേക്ക് മാറ്റുകയാണെന്ന് എയര്‍ടെല്‍ ആരോപിക്കുന്നു. അതേസമയം ആഗോളതലത്തില്‍ മിക്ക ഓപ്പറേറ്റര്‍മാരുടെയും ശരാശരി റിംഗിംഗ് സമയം 15-20 സെക്കന്‍ഡ് മാത്രമാണെന്നാണ് ജിയോ പറയുന്നത്.

റിംഗിംഗ് സമയം കുറയ്ക്കുന്നത് ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് കുറയ്ക്കാന്‍ സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. വോഡഫോണ്‍ ഐഡിയയും റിംഗ് സമയം വെട്ടിക്കുറച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇതിനോട് കമ്പനി പ്രതികരിച്ചിട്ടില്ല. ഫോണ്‍ ബെല്ലിന്റെ ദൈര്‍ഘ്യത്തില്‍ ഒരു പൊതുവായ തീരുമാനത്തില്‍ എത്തണമെന്ന് ട്രായ് ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ ട്രായ് ഈ മാസം 14ന് ഒരു ഓപ്പണ്‍ മീറ്റിംഗ് വിളിച്ചിട്ടുണ്ട്.

Post a Comment

0 Comments