സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 55 കാരനെ അറസ്റ്റ് ചെയ്തു

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 55 കാരനെ അറസ്റ്റ് ചെയ്തു



നീലേശ്വരം : സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ടു 12 വയസുകാരെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 55 കാരനെ നീലേശ്വരം എസ്‌ഐ രഞ്ജിത് രവീന്ദ്രന്‍ അറസ്റ്റ് ചെയ്തു.
ഹോട്ടല്‍ നടത്തിപ്പുകാരന്‍ തൈക്കടപ്പുറത്തെ ഹൈദര്‍ അലിയാണ് അറസ്റ്റിലായത്. നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ടു പന്ത്രണ്ടു വയസുകാരെയാണ് ഇയാള്‍ പലഹാരം കൊടുത്തും മറ്റും മയക്കിയെടുത്തത്. കുട്ടികള്‍ അസ്വസ്ഥത കാട്ടിയതോടെ ചൈല്‍ഡ് ലൈന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ഇവരുടെ പരാതിയില്‍ നീലേശ്വരം പൊലീസ് പ്രശ്‌നത്തില്‍ ഇടപെട്ടു. വനിതാ പൊലീസുകാരുടെ സാന്നിധ്യത്തില്‍ കുട്ടികളുടൈ രഹസ്യമൊഴിയെടുത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments