സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന പതിനാറുകാരൻ സി.സി.ടി.വി ക്യാമറയിൽ കുടുങ്ങി

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന പതിനാറുകാരൻ സി.സി.ടി.വി ക്യാമറയിൽ കുടുങ്ങി



കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് ഉണക്കാനിടുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോകുന്നയാളെ പിടികൂടാന്‍ ഗൃഹനാഥന്‍ സി.സി.ടി.വി ക്യാമറ വെച്ചു. ഇതോടെ കുടുങ്ങിയത് പതിനാറുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ചില വീടുകളുടെ മുറ്റത്ത് അയയില്‍ ഉണക്കാനിടുന്ന സ്ത്രീകളുടെ ബ്രേയ്‌സിയറുകളും അടിപ്പാവാടകളും അടക്കമുള്ള വസ്ത്രങ്ങള്‍ മോഷണം പോകുന്നത് പതിവായിരുന്നു. രാത്രിയിലും വീട്ടുപരിസരത്തെ അയയില്‍ തൂങ്ങിക്കിടക്കുന്ന ഇത്തരം വസ്ത്രങ്ങള്‍ രാവിലെ നോക്കുമ്പോള്‍ കാണാറില്ല. അടിവസ്ത്രം അടിച്ചുമാറ്റുന്ന വിരുതനെ കണ്ടെത്താന്‍ ഗൃഹനാഥന്‍മാര്‍ ഉറക്കമിളച്ചുനോക്കിയെങ്കിലും പിടികൂടാനായില്ല. ഭാര്യയുടെ അടിവസ്ത്രങ്ങള്‍ മോഷണം പോയതോടെ ഒരു ഗൃഹനാഥന്‍ അവസാനശ്രമമെന്ന നിലയില്‍ ഒരു തീരുമാനമെടുത്തു. വീടും പരിസരവും വ്യക്തമായി കാണുന്ന വിധത്തില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു. പഴകിയ കുറച്ച് അടിവസ്ത്രങ്ങളെടുത്ത് അയയില്‍ തൂക്കിയിടുകയും ചെയ്തു. വീട്ടുടമ കെണിയൊരുക്കിയതറിയാതെ എത്തിയ ആള്‍ ഈ വസ്ത്രങ്ങളുമായി സന്തോഷത്തോടെ സ്ഥലം വിട്ടു. പിറ്റേദിവസം രാവിലെ സി.സി.ടി.വി പരിശോധിച്ച കുടുംബാംഗങ്ങള്‍ അമ്പരന്നു. തങ്ങള്‍ക്ക് പരിചയമുള്ള നാട്ടിലെ ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. വീട്ടുകാര്‍ തുടര്‍ന്ന് അടിവസ്ത്രമോഷണവീരനെ കയ്യോടെ പിടികൂടി രണ്ടെണ്ണം പൊട്ടിച്ച ശേഷം താക്കീത് നല്‍കി.

Post a Comment

0 Comments