ദൃക്‌സാക്ഷികളില്ല; കോണ്ടം പായ്ക്കറ്റും ബീഡിയും തെളിവായി; മൂന്നു പേരെ കൊലപ്പെടുത്തിയ പ്രതികള്‍ അറസ്റ്റിലായത് ഇങ്ങനെ

ദൃക്‌സാക്ഷികളില്ല; കോണ്ടം പായ്ക്കറ്റും ബീഡിയും തെളിവായി; മൂന്നു പേരെ കൊലപ്പെടുത്തിയ പ്രതികള്‍ അറസ്റ്റിലായത് ഇങ്ങനെ



ന്യൂഡല്‍ഹി: ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകക്കേസ് തെളിയിക്കാന്‍ പൊലീസിന് സഹായകമായത് കോണ്ടവും ബീഡിയും. ഡല്‍ഹിയില്‍ വയോധികനും ഭാര്യയും അവരുടെ നഴ്‌സും കൊല്ലപ്പെട്ട സംഭവത്തിലാണ് ബീഡിയും കോണ്ടവും തെളിവായത്. വസന്ത് വിഹാറിലെ താമസക്കാരായ വിഷ്ണു മാത്തൂര്‍, ഭാര്യ ഷാഷി മാത്തൂര്‍ നഴ്‌സ് ഖുഷ്ബു നൗടിയാല്‍ എന്നിവര്‍ കൊല ചെയ്യപ്പെട്ടത് ജൂണ്‍ 22ന് ആണ്. ഇവരുടെ സഹായിയായ ബാബ്ലിയാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ചിന്റെ ഇന്റര്‍ സ്റ്റേറ്റ് സെല്‍ അന്വേഷിച്ച് വരികയായിരുന്നു. വിഷ്ണുവിന്റെ ഫോണ്‍ കാണാനില്ലെന്ന് പൊലീസ് കണ്ടെത്തി. ഇത് ഒരു ദിവസത്തിനു ശേഷം ഗുര്‍ഗാവില്‍ വെച്ച് ഓണാക്കിയതായും കണ്ടെത്തി. ആദ്യം ഷാഷിയുടെ ഫോണ്‍ സംഭാഷണത്തെ കുറിച്ചാണ് അന്വേഷിച്ചത്.

ഇതിനിടെ അടുത്തിടെ പ്രീതി ഷെരാവത് എന്ന ഒരു സ്ത്രീ അമ്മയെ കാണാന്‍ വന്നതായി ഇവരുടെ മകള്‍ മൊഴി നല്‍കി. ഇവരെ കുറിച്ച് പൊലീസ് അന്വേഷിച്ചു. ഇവര്‍ ഗുര്‍ഗ്വാവിലെ ഒരു ഹോട്ടലില്‍ താമസിക്കുകയാണെന്നും ഇവര്‍ക്കൊപ്പം മനോജ് ഭട്ട് എന്ന പുരുഷനും ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇവരെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞയാഴ്ച കേസിന്റെ ചാര്‍ജ് ഷീറ്റ് പൊലീസ് ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ചു. സംഭവ സ്ഥലത്തു നിന്ന് ഒരു കോണ്ടം പായ്ക്റ്റും ബീഡിയും കണ്ടെത്തിയിരുന്നു. ബീഡിയിലെ സാംപിളുകള്‍ ഭട്ടിന്റെ രക്തസാംപിളുമായി ബന്ധപ്പെട്ടതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തിയ സിഗരറ്റ് പാക്കറ്റിലെ സാംപിളുകള്‍ പ്രീതിയുടെ രക്ത സാംപിളുമായി സമാനമുള്ളതായിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതോടെ കൊലയെക്കുറിച്ച് വ്യക്തമായി.

കൊലപാതകത്തിന് മുമ്പ് താനൊരു ബീഡി വലിച്ചതായി ഭട്ട് പറഞ്ഞു. പ്രീതി സിഗരറ്റ് വലിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ തടഞ്ഞുവെന്നും തുടര്‍ന്ന് പ്രീതി അത് പായ്ക്കറ്റില്‍ തിരിച്ച് വയ്ക്കുകയായിരുന്നുവെന്നും ഭട്ട് പറഞ്ഞു. അതേസമയം കേസിലെ അന്വേഷണം വഴിതെറ്റിക്കാനാണ് കോണ്ടം സ്ഥലത്ത് ഇട്ടതെന്നും കണ്ടെത്തി.

ഇതിനായി മൂന്ന് പായ്ക്കറ്റ് കോണ്ടം ഭട്ട് വാങ്ങി. ഇതില്‍ നിന്ന് ഒരു പായ്ക്കറ്റ് പൊട്ടിച്ച് അതില്‍ നിന്ന് ഒരു കോണ്ടം കിടക്കയുടെ അടിയില്‍ വയ്ക്കുകയായിരുന്നു. കോണ്ടത്തിലെയും സംഭവ സ്ഥലത്തെ അലമാരയിലെയും വിരലടയാളം ഭട്ടിന്റേതാണെന്ന് കണ്ടെത്തി.

Post a Comment

0 Comments