ആടിന്റെ മരണം ഒഡിഷയിലെ മഹാനദി കല്‍ക്കരി ഖനന കമ്പനിക്ക് ഉണ്ടാക്കിയ നഷ്ടം 2.68 കോടി രൂപ

ആടിന്റെ മരണം ഒഡിഷയിലെ മഹാനദി കല്‍ക്കരി ഖനന കമ്പനിക്ക് ഉണ്ടാക്കിയ നഷ്ടം 2.68 കോടി രൂപ


ഭുവനേശ്വര്‍: ആടിന്റെ മരണത്തെ തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ ഒഡിഷയിലെ മഹാനദി കോള്‍ഫീല്‍ഡ് ലിമിറ്റഡിന് ഉണ്ടാക്കിയ നഷ്ടം 2.68 കോടി രൂപ. താല്‍ച്ചര്‍ കല്‍ക്കരി ഖനനമേഖലയിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. കല്‍ക്കരി കൊണ്ടുപോകുന്ന ടിപ്പര്‍ ഇടിച്ച് ആട് കൊല്ലപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നഷ്ടപരിഹാരമായി 60, 000 രൂപ ആവശ്യപ്പെട്ടു. മഹാനദി കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍, തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ ടാല്‍ച്ചര്‍ കല്‍ക്കരിപ്പാടങ്ങളിലെ ജഗനാഥ് സിഡിംഗ്‌സ് നമ്പര്‍ 1, 2 എന്നിവിടങ്ങളില്‍ കല്‍ക്കരി കൊണ്ടുപോകുന്നത് അയല്‍ഗ്രാമത്തിലെ ചില ആളുകളുടെ നേതൃത്വത്തിലുള്ള ജനക്കൂട്ടം തടസപ്പെടുത്തിയിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും ഇടപെടലിനെ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ജോലി പുനരാരംഭിച്ചതായും പ്രസ്താവനയില്‍ വ്യക്തമാക്കി.

ഫോണ്‍ കോള്‍ ഇനി വേഗം എടുക്കേണ്ടി വരും; 25 സെക്കന്‍ഡ് മാത്രമേ ബെല്ലടിക്കൂ

മൂന്നര മണിക്കൂര്‍ അനധികൃതമായി ജോലി നിര്‍ത്തി വെച്ചതിലൂടെ കല്‍ക്കരി 1.4 കോടി രൂപയും റെയില്‍വേ വഴി അയച്ചതിന്റെ പേരില്‍ 1.28 കോടി രൂപയും നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ 2.68 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കു കൂട്ടുന്നത്. ഇതു കൂടാതെ, ജോലി തടസപ്പെട്ടതോടെ സര്‍ക്കാര്‍ ഖജനാവിന് 46 ലക്ഷം രൂപയുടെ നഷ്ടവും സംഭവിച്ചു.

അതേസമയം, ജോലി തടസപ്പെടുത്തിയവര്‍ക്ക് എതിരെ കമ്പനി പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

കല്‍ക്കരി ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം നിയമവിരുദ്ധമായ തടസങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുക മാത്രമല്ല, അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാനുള്ള രാജ്യത്തിന്റെ അഭിലാഷത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് എംസിഎല്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

Post a Comment

0 Comments