രാഷ്ട്രപിതാവിനെ വധിച്ചവർ രാജ്യം ഭരിക്കുന്ന കാലത്ത് സ്ത്രീ സുരക്ഷ കൂടുതൽ അപകടത്തിലേക്കാണ് പോകുന്നതെന്ന് ജബീന ഇർഷാദ്

രാഷ്ട്രപിതാവിനെ വധിച്ചവർ രാജ്യം ഭരിക്കുന്ന കാലത്ത് സ്ത്രീ സുരക്ഷ കൂടുതൽ അപകടത്തിലേക്കാണ് പോകുന്നതെന്ന് ജബീന ഇർഷാദ്



കാഞ്ഞങ്ങാട്: രാഷ്ടപിതാവിനെ വെടിവെച്ചു കൊന്ന ഗോഡ്സെയെ വീരപുരുഷനായി ആരാധിക്കുന്ന സംഘ് പരിവാർ രാജ്യത്ത് ഭരണം കയ്യാളുമ്പോൾ സ്ത്രീ സുരക്ഷ കൂടുതൽ അപകടത്തിലാണെന്ന് വിമൻ ജസ്റ്റീസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് പ്രസ്താവിച്ചു.

വിമൻ ജസ്റ്റീസ് മൂവ്മെന്റ് കാസർഗോഡ് ജില്ലാ പ്രഖ്യാപന സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീ സമൂഹത്തിന്റെ നീതിക്കും സർവ്വതോൻമുഖമായ പുരോഗതിക്കും വേണ്ടി യജ്ഞിക്കുന്നതോടൊപ്പം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് സ്ത്രീ സമൂഹത്തിന് ദിശാബോധം നൽകാനും വിമൻ ജസ്റ്റീസ് മൂവ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അവർ കൂട്ടിച്ചേർത്തു.വിമൻ ജസ്റ്റീസ് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് സുബൈദ കക്കോടി അദ്ധ്യക്ഷം വഹിച്ചു.

വെൽഫെയർ പാർട്ടി സംസ്ഥാന ജോയന്റ് സെക്രട്ടറി മിർസാദ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി ജില്ലാ കമ്മിറ്റി പ്രഖ്യാപനം നടത്തി.കേരള സ്റ്റേറ്റ് എംപ്ലോയീസ് മൂവ്മെന്റ് ജില്ലാ ട്രഷറർ പി.ഫൗസിയ, ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അംഗം ശഫ്ന മൊയ്തു, എഫ്.ഐ.ടി.യു.ജില്ലാകമ്മിറ്റി മെമ്പർ സാഹിദ ഇല്ല്യാസ്, തുടങ്ങിയവർ സംസാരിച്ചു.വെൽഫേയർ പാർട്ടി ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേ കര  സമാപന പ്രസംഗവും, ഫൗസിയ സിദ്ധിഖ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments