ട്രെയിനില്‍ നിന്ന് മോഷ്ടിച്ച ബാഗിലെ എടിഎം കാര്‍ഡുകൊണ്ട് പണമെടുത്ത മോഷ്ടാവ് കുടുങ്ങി

ട്രെയിനില്‍ നിന്ന് മോഷ്ടിച്ച ബാഗിലെ എടിഎം കാര്‍ഡുകൊണ്ട് പണമെടുത്ത മോഷ്ടാവ് കുടുങ്ങി




കാഞ്ഞങ്ങാട് : ട്രെയിനില്‍ നിന്നു മോഷ്ടിച്ച എടിഎം കാര്‍ഡു കൊണ്ട് കാഞ്ഞങ്ങാട്ടു നിന്ന് പണമെടുത്ത യുവാവിനെ ആര്‍പിഎഫ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കുടുക്കി.
കണ്ണൂര്‍ ചൊവ്വയ്ക്കു സമീപം എളയാവൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നാഷിദ് ഷെയ്ഖിനെ (സുല്‍ത്താന്‍ 30) യാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റ് ചെയ്തത്. തുടരന്വേഷണത്തിന് ഇയാളെ കാസര്‍കോട്ടേക്ക് കൈമാറി. പാലക്കാട് മംഗലാപുരം റൂട്ടില്‍ ട്രെയിന്‍ യാത്രക്കാരുടെ ബാഗുകളും സാധനങ്ങളും കൊള്ളയടിക്കുന്ന സംഘത്തിലെ പ്രധാനിയാണ്. 2019 സെപ്റ്റംബര്‍ 17നു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലാണ് കാഞ്ഞങ്ങാട്ടുകാരിയായ യുവതിയുടെ ബാഗ് നഷ്ടപ്പെട്ടത്.
കോയമ്പത്തൂരില്‍ നിന്നു കാഞ്ഞങ്ങാട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബാഗില്‍ നിന്നു കണ്ണൂരിനും കാഞ്ഞങ്ങാടിനുമിടയിലാണ് എടിഎം കാര്‍ഡ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഈ കാര്‍ഡ് ഉപയോഗിച്ച് കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനു മുന്നിലെയും കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിനു സമീപത്തെയും എടിഎം കൗണ്ടറുകളില്‍ നിന്നു 54, 000 രൂപ തട്ടിയെടുത്തത് നൗഷാദാണെന്നു തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ക്കായി വലവിരിച്ചത്. പാലക്കാട് ആര്‍പിഎഫ് കമ്മിഷണര്‍ മനോജ് കുമാറിന്റെ പ്രത്യേക നിര്‍ദേശപ്രകാരം സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിയാണ് ഇന്നലെ കണ്ണൂരില്‍ ഇയാള്‍ പിടിയിലായത്.

Post a Comment

0 Comments