
കാഞ്ഞങ്ങാട് : ജില്ലാ ആശുപത്രിയിലെ ഒപി ടിക്കറ്റ് ക്യൂവില്‍ രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 27 കാരനെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു.
അമ്പലത്തറ മൂന്നാംമൈലിലെ അനിലിനെയാണ് ഹൊസ്ദുര്‍ഗ് പോലീസ് ആശുപത്രിയിലെത്തി പൊക്കിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഈ സമയത്ത് ആശുപത്രിയിലും ഒപി ടിക്കറ്റ് ക്യൂവിലും നല്ല തിരക്കായിരുന്നു. ഇതിനിടെയാണ് മാതാവിനൊപ്പം ക്യൂവില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ തൊട്ടു പിന്നിലുണ്ടായിരുന്ന അനില്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഇക്കാര്യം കുട്ടിയുടെ മാതാവിന്റെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസില്‍ അറിയിച്ചു. പോലീസ് ഉടന്‍ എത്തി ഇയാളെ പിടികൂടുകയും ചെയ്തു. കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്ന പോക്‌സോ നിയമപ്രകാരമാണ് കേസ്.
0 Comments