
കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് ലീഗൽ സർവീസസ് കമ്മിറ്റി 12 നു ഹൊസ്ദുർഗ് കോടതി സമു്ച്ചയത്തിൽ നടത്തുന്ന നാഷണൽ അദാലത്തിൽ 1197 കേസുകൾ പരിഗണിക്കുമെന്നു കമ്മിറ്റി ചെയർമാൻ ഹൊസ്ദുർഗ് സബ് ജഡ്ജ് കെ.വിദ്യാധരൻ അറിയിച്ചു.
ഹൊസ്ദുർഗ് താലൂക്കിലെ വിവിധ ദേശസാൽകൃത ബാങ്കുകളിലെയും ജില്ലാ കോ- ഓപ്പറേറ്റീവ് ബാങ്കിന്റെയും 454 പരാതികൾ പരിഗണിക്കും. ബാങ്ക് വായ്പയെടുത്ത് കുടിശിക വരുത്തിയതു സംബന്ധിച്ച പരാതികളാണ് ഇവ. വായ്പാ തിരിച്ചടവിന് പരമാവധി ഇളവു നൽകുന്ന കാര്യം ബാങ്ക് മാനേജർമാരുടെ സാന്നിധ്യത്തിൽ അനുരഞ്ജന ചർച്ചയിലൂടെ തീരുമാനിക്കും. ബിഎസ്എൻഎലിന്റെ 500 പരാതികളും പരിഗണിക്കും.
ഹൊസ്ദുർഗ് കോടതികൾ, ഭീമനടി ഗ്രാമന്യായാലയ, കണ്ണൂർ ലേബർ കോടതി എന്നിവിടങ്ങളിൽ നിലവിലുള്ള ഒത്തു തീർക്കാവുന്ന 200 കേസുകൾ അദാലത്ത് പരിഗണനയ്‌ക്കെടുക്കും. ഇതിനൊപ്പം, കോടതിയിൽ എത്താത്ത പൊതുജനങ്ങളുടെ 43 പരാതികളും പരിഗണിക്കും.
എല്ലാ കക്ഷികൾക്കും 12 ന് ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്. അദാലത്തിലെത്തുന്ന കോടതികളുടെ പരിഗണനയിലുള്ള കേസുകളുടെ പ്രാരംഭ ചർച്ച ഇന്നു രാവിലെ ഹൊസ്ദുർഗ് കോടതിക്കു സമീപം തുടങ്ങി. നാളെയും തുടരും. ഫോൺ: 0467- 2207170.
0 Comments