
കാസർകോട്: ചൈതന്യ ട്രേഡേഴ്‌സ് മൂലംകോട്, പാലക്കാട്-678684 എന്ന സ്ഥാപനം പായ്ക്ക് ചെയ്ത വില്പന നടത്തിയിരുന്ന കേരതീരം ബ്രാന്റ് വെളിച്ചെണ്ണയുടെ വില്പന സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ ഉത്തരവ് പ്രകാരം നിരോധിച്ചു. അതിനാല്‍ കേരതീരം ബ്രാന്റ് വെളിച്ചെണ്ണയുടെ വിതരണം, വില്പന എന്നിവ 2006 ലെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് കാസര്‍കോട് ജില്ല ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
0 Comments