
ഉദുമ:കബഡി ഫാന്‍സ് വാട്സ് ആപ്പ് കൂട്ടായ്മ കബഡിയെ പുരോഗതിയിലേക്ക് എത്തിക്കുന്നതിനും മറ്റു കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി സംഘടിപ്പിച്ച കബഡി ടൂര്‍ണമെന്റില്‍ അര്‍ജുന അച്ചേരി ജേതാക്കളായി. എ.കെ ജി കടാംകോഡ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. കെ എഫ് സി വെള്ളൂര്‍ മൂന്നാം സ്ഥാനവും ഫ്രണ്ട്സ് മലങ്കരെ നാലാം സ്ഥാനവും നേടി. റെഡ് വേള്‍ഡ് കൊപലില്‍ വെച്ച്് നടന്ന ടൂര്‍ണമെന്റില്‍ പ്രൊ കബഡി താരം സാഗര്‍ അച്ചേരി സംബന്ധിച്ചു. കൂടാതെ പഴയകാല നിരവധി കബഡി താരങ്ങളെയും ആദരിച്ചു.സമാപന സമ്മേളനത്തില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.
0 Comments