ഹൊസ്ദുർഗ് കോടതിയിൽ നാഷണൽ ലോക് അദാലത്ത് നാളെ : പരിഗണിക്കുന്നത് 1197 കേസുകൾ

ഹൊസ്ദുർഗ് കോടതിയിൽ നാഷണൽ ലോക് അദാലത്ത് നാളെ : പരിഗണിക്കുന്നത് 1197 കേസുകൾ



കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് കോടതി സമുച്ചയത്തിൽ നാളെ (12-10-19) നടക്കുന്ന നാഷണൽ ലോക് അദാലത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
ദേശീയ ലീഗൽ സർവീസസ് അതോറിറ്റി ദേശവ്യാപകമായി നടത്തുന്ന അദാലത്തിന്‌റെ ഭാഗമായാണിത്. അദാലത്തിനായി ഹൊസ്ദുർഗ് കോടതി സമുച്ചയത്തിൽ അഞ്ചു ബൂത്തുകൾ സജ്ജമാക്കും. ഇവിടങ്ങളിൽ 1197 കേസുകൾ പരിഗണിക്കും. കോടതിയുടെ പരിഗണനയിലുള്ള 200 കേസുകൾ, ദേശസാൽകൃത ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് എന്നിവയുടെ 454 പരാതികൾ, ബിഎസ്എൻഎലിന്റെ 500 പരാതികൾ, പൊതുജനങ്ങളുടെ 43 പരാതികൾ എന്നിവയാണു പരിഗണിക്കുക.


ഹൊസ്ദുർഗ് കോടതിയിൽ നടക്കുന്ന ഒരു അദാലത്തിൽ ഇത്രയും കേസുകൾ പരിഗണിക്കുന്നത് ഇതാദ്യമാണ്. രാവിലെ 10 മണിക്ക് അദാലത്ത് തുടങ്ങും. ഹൊസ്ദുർഗ് കോടതികളിലെ ന്യായാധിപന്മാർ അനുരഞ്ജന ചർച്ചകൾക്കു നേതൃത്വം കൊടുക്കും. മധ്യസ്ഥന്മാരായി അഭിഭാഷകരുമുണ്ടാകും. ബാങ്ക് മാനേജർമാർ, കക്ഷികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
അനുരഞ്ജന വിധികളുടെ പകർപ്പ് അന്നു തന്നെ കക്ഷികൾക്കു നൽകാനും ഏർപ്പാടുണ്ടാകും. ഈ വിധികൾക്ക് അപ്പീൽ ഇല്ല. കോടതികളിൽ നിലവിലുള്ള സിവിൽ കേസുകൾ ഒത്തു തീർപ്പായാൽ അടച്ച മുഴുവൻ കോർട്ട് ഫീയും പരാതിക്കാരനു തിരിച്ചു കിട്ടും. കേസുകൾ അനുരഞ്ജനത്തിലൂടെ തീർപ്പാക്കാൻ കിട്ടുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും  ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ ഹൊസ്ദുർഗ് സബ് ജഡ്ജ് കെ.വിദ്യാധരൻ അറിയിച്ചു.

Post a Comment

0 Comments