കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്സിൽ ഓണം ബക്രീദ് ഷോപ്പിംഗ് ഫെസ്റ്റിന്റെ ഭാഗമായുള്ള സമ്മാനങ്ങളുടെ വിതരണം നടന്നു

കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്സിൽ ഓണം ബക്രീദ് ഷോപ്പിംഗ് ഫെസ്റ്റിന്റെ ഭാഗമായുള്ള സമ്മാനങ്ങളുടെ വിതരണം നടന്നു



കാഞ്ഞങ്ങാട്:  ഇമ്മാനുവൽ സിൽക്‌സിൽ ഓണം - ബക്രീദ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാനവിതരണം നടന്നു.  കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി.രമേശൻ  സമ്മാനങ്ങൾ വിതരണം ചെയ്തു. .ചടങ്ങിൽ ,സി.ഇ.ഒ.ടി.ഒ. ബൈജു, സി.പി. ഫൈസൽ, സക്കറിയ, .പി .ആർ .ഒ .മൂത്തൽ നാരായണൻ, ഷോറൂം മാനേജർ സന്തോഷ്, അഡ്മിൻ മാനേജർ ടി.പി.നാരായണൻ എന്നിവർ സംബന്ധിച്ചു.

നറുക്കെടുപ്പിൽ ബംബർസമ്മാനമായ സ്കൂട്ടുകൾ ലഭിച്ചത് പ്രീതി. വി.വി., ദേവ് നാരായണൻ എന്നിവർക്കാണ്.വാഷിംഗ് മെഷീൻ സമ്മാനമായി ലഭിച്ചത് സിജിന, ലിഫേല എന്നിവർക്കാണ്. മൂന്നാം സമ്മാനമായ റഫ്രിജറേറ്റർ സൗമ്യ .കെ, ചിത്ര എന്നിവർ നേടി.നാലാം സമ്മാനമായ ഗോൾഡ്കോയിന് ഗോപിക, മുഹമ്മദ് എന്നിവർ അർഹരായി. മൈക്രോവേവ് ഓവൻ അഞ്ചാം സമ്മാനമായി അശ്വിൻ, രവീന്ദ്രൻ എന്നിവർ നേടി.അഞ്ജലി.കെ, സന്തോഷ്.വി.വി എന്നിവർക്ക് ഗിഫ്റ്റ് വൗച്ചറുകൾ ലഭിച്ചു.

Post a Comment

0 Comments