ലൈംഗീക ബന്ധത്തിന് ശേഷം പ്രണയിച്ച ആളെ ഉപേക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ലൈംഗീക ബന്ധത്തിന് ശേഷം പ്രണയിച്ച ആളെ ഉപേക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി




ന്യൂഡല്‍ഹി : ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ലൈംഗീക ബന്ധത്തിന് ശേഷം പ്രണയിച്ച ആളെ ഉപേക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മില്‍ സ്വന്തം ഇഷ്ടത്തോടെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമായി കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വഞ്ചിച്ച യുവാവിനെതിരെ യുവതി നല്‍കിയ ബലാത്സംഗക്കേസ് തള്ളിക്കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ലൈംഗീക ബന്ധം എന്നത് രണ്ടുപേരുടെയും സമ്മതത്തോടെ നടക്കുന്നതാണെന്നും പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ലൈംഗീക ബന്ധത്തിന് പറ്റില്ല എന്ന് പങ്കാളിയോട് പറയാവുന്നതാണ്. എന്നാല്‍, ലൈംഗീക ബന്ധത്തിന് സ്വമേധയാ സമ്മതിച്ചിട്ട് പിന്നീട് അതിനെ കുറ്റകൃത്യമായി കണക്കാക്കാന്‍ കഴിയില്ല.

പരാതിക്കാരിയായ യുവതിയും യുവാവും തമ്മിലുള്ള ആദ്യ ലൈംഗീക ബന്ധത്തിന് ശേഷം സ്വമേധയാ ഹോട്ടലില്‍ വച്ച് യുവാവും യുവതിയും വീണ്ടും ബന്ധപ്പെട്ടു. ഇത് വവാഹ വാഗ്ദാനം നല്‍കിയുള്ള ബന്ധപ്പെടലാകില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

Post a Comment

0 Comments