കുട്ടികളുടെ അശ്ലീല വീഡിയോ തിരഞ്ഞു; മൂക്കൂടിലെ യുവാവിനെ ഗൂഗിള്‍ പൊക്കി 'പോലീസിലേല്‍പ്പിച്ചു'.

കുട്ടികളുടെ അശ്ലീല വീഡിയോ തിരഞ്ഞു; മൂക്കൂടിലെ യുവാവിനെ ഗൂഗിള്‍ പൊക്കി 'പോലീസിലേല്‍പ്പിച്ചു'.



കാഞ്ഞങ്ങാട് : ഗൂഗിളില്‍ കുട്ടികളുടെ അശ്ലീല വീഡിയോ തിരഞ്ഞു നടന്നയാളെ ഗൂഗിള്‍ പൊക്കി 'പോലീസിലേല്‍പ്പിച്ചു'.
 മൂക്കൂടിലെ ഷക്കീറിനെതിരെയാണ് (22) ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നത് ശീലമാക്കിയയാളാണ് ഇയാള്‍. എന്നാല്‍ ഇത്തരം വീഡിയോ തിരയുന്നവരെ നിരീക്ഷിക്കാന്‍ സെര്‍ച്ച് എന്‍ജിനായ ഗൂഗിളില്‍ തന്നെ സംവിധാനമുണ്ട്. ഇതു തിരയുന്നതും കാണുന്നതും ശീലമാക്കിയ ഷക്കീറിനെതിരെ ഗൂഗിള്‍ തന്നെ സംസ്ഥാന പോലീസ് സൈബര്‍ സെല്‍ മേധാവിക്കു പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ച മേധാവി ഇതു കാസര്‍കോട് ജില്ലാ പോലീസ് മേധാവിക്കു കൈമാറി. ഇദ്ദേഹമാണ് കേസെടുക്കാന്‍ ആവശ്യപ്പെട്ടു പരാതി ഹൊസ്ദുര്‍ഗ് പോലീസിനു കൈമാറിയത്. കുട്ടികള്‍ക്കെതിരായ സൈബര്‍ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള പുതിയ കര്‍ശന വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Post a Comment

0 Comments