നാല് പേര്‍ക്ക് സയനേഡ്, അന്നമ്മക്ക് കീടനാശിനി: സമ്മതിച്ച് ജോളി

നാല് പേര്‍ക്ക് സയനേഡ്, അന്നമ്മക്ക് കീടനാശിനി: സമ്മതിച്ച് ജോളി





അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കില്‍ താന്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയേനെ എന്ന് ജോളി സമ്മതിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ജോളി കുറ്റ സമ്മതം നടത്തിയത്.  കൂടത്തായി കൊലക്കേസ് പ്രതി ജോളി നാല് പേരെ കൊന്നത് സയനേഡ് നല്‍കിയാണെന്നും മൊഴി നല്‍കി. അന്നമ്മക്ക് കീടനാശിനി നല്‍കിയാണ് കൊന്നത്. സിലിയുടെ മകള്‍ക്ക് സയനേഡ് നല്‍കിയത് ഓര്‍മയില്ലെന്നും ജോളി പൊലിസിനോട് പറഞ്ഞു.

ജോളിയുടെ മൊഴി വിശ്വാസത്തിലെടുക്കാന്‍ പൊലിസ് തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ ചോദ്യം ചെയ്യല്‍ തുടരും. ജോളിയുടെ ഭൂമി ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും കൈമാറാന്‍ ഡിവൈഎസ്പിക്ക് കളക്ടര്‍ നിര്‍ദ്ദേശം കൊടുത്തു.

തഹസില്‍ദാര്‍ ജയശ്രീയുടെ മൊഴിയെടുത്താല്‍ റവന്യൂമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. തെളിവെടുപ്പിന് ഹാജരാവാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കി.

ആറ് കൊലപാതകങ്ങളും ചെയ്തത് താന്‍ തന്നെയെന്ന് ജോളി വ്യക്തമാക്കി. എന്നാല്‍, മകളുടെ കൊലപാതകത്തെ കുറിച്ച് ചോദിച്ചപ്പോള്‍ 'അതിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ല സര്‍' എന്ന് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ജോളിയുടെ മറുപടി. ജോളിയെ വിശദമായ ചോദ്യം ചെയ്യലിനു വിധേയയാക്കുന്നതിനു മുമ്പ് തന്നെ എസ്പി സൈമണും രണ്ട് ഉദ്യോഗസ്ഥരും പതിനഞ്ചു മിനിട്ടോളം സംസാരിച്ചിരുന്നു.

ഈ ഘട്ടത്തില്‍ താന്‍ എല്ലാം പറയാം എന്ന് ഉദ്യോഗസ്ഥരോട് ജോളി സമ്മതിച്ചിരുന്നു. 'ഇനി ഒന്നും പറയാതിരുന്നിട്ട് കാര്യമില്ല.എല്ലാ കുറ്റ സമ്മതവും നടത്തി ശിക്ഷയില്‍ ഇളവ് തേടുന്നതാണ് നല്ലത്' എന്ന ബന്ധുവിന്റെ ഉപദേശ പ്രകാരമാണ് താന്‍ ഇല്ലാം തുറന്നു പറയാന്‍ തയാറാവുന്നതെന്നും ജോളി പറഞ്ഞു.

ചോദ്യം ചെയ്യലിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായപ്പോള്‍ ആറ് കൊലപാതകവും ചെയ്തത് താന്‍ തന്നെയെന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ജോളി കുറ്റസമ്മതം നടത്തി. വീട്ടിലെ ഭരണം പിടിക്കാനാണ് ആദ്യ ഭര്‍ത്താവ് റോയിയുടെ മാതാവിനെ കൊലപ്പെടുത്തിയത്. സ്വത്തിനു വേണ്ടി അച്ഛനേയും, അതിനു ശേഷം റോയി എന്നിങ്ങനെയായിരുന്നു കൊലപാതകങ്ങള്‍.

Post a Comment

0 Comments