കാണാതായ കെഎസ്ഇബി അക്കൗണ്ടന്റിന്റെ മൃതദേഹം കിട്ടി

കാണാതായ കെഎസ്ഇബി അക്കൗണ്ടന്റിന്റെ മൃതദേഹം കിട്ടി


കാഞ്ഞങ്ങാട് : കാണാതായ കെഎസ്ഇബി അക്കൗണ്ടന്റിന്റെ മൃതദേഹം കിട്ടി.
ഇന്നുരാവിലെ കുമ്പള കടപ്പുറത്താണ് മൃതദേഹം കണ്ടത്. കൊടക്കാട് വലിയപറമ്പ് അശ്വതി ഹൗസിലെ പി.മോഹനന്റെ (48) മൃതദേഹമാണ് ലഭിച്ചത്. ഒക്ടോബര്‍ ഒമ്പതു മുതല്‍ ഇദ്ദേഹത്തെ കാണാനില്ലെന്ന് പറഞ്ഞ് ചീമേനി പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. കാസര്‍കോട് കെഎസ്ഇബിയിലെ ചീഫ് അക്കൗണ്ടന്റ് ആണ്. മൊബൈലും മറ്റു സാധനങ്ങളും ഓഫീസില്‍ വെച്ചിട്ടാണ് ഇദ്ദേഹം പോയതെന്നു പറയുന്നു.

Post a Comment

0 Comments