
ഖത്തറിലെ നസീം അല്‍ റബീഹ് ആശുപത്രിയില്‍ നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്ട്്സ് മുഖേന തൊഴിലവസരം. നഴ്സിങില്‍ ബിരുദമോ (ബി എസ് സി) ഡിപ്ലോമയോ (ജി എന്‍ എം) ഉള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ഒ. പി, അത്യാഹിതം, ഗൈനക്കോളജി, ഡെന്റല്‍ എന്നീ വിഭാഗങ്ങളിലൊന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും 30 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കുമാണ് അവസരം. ശമ്പളം 70,000 രൂപ. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 17. നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ലൂടെ അപേക്ഷ സമര്‍പ്പിക്കാം.കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പറായ 18004253939 ല്‍ ലഭിക്കും.
0 Comments