
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് റൂമുകള്‍ ഹൈട്ടെക്കാവുമ്പോഴും സംസ്ഥാനത്തെ ഭൂരിഭാഗം സ്‌കൂളുകള്‍ക്കും ഇപ്പോഴും ആസ്ബറ്റോസ് മേല്‍കൂരയാണ്. ആരോഗ്യത്തിന് ഹാനീകരമായ ആസ്ബറ്റോസ് മേല്‍ക്കൂര സ്‌കൂളുകളില്‍ നിന്ന് മാറ്റണമെന്ന ദീര്‍ഘ നാളത്തെ ആവശ്യത്തിന് ഒടുവില്‍ പരിഹാരമാവുകയാണ്. തൃശ്ശൂര്‍ കൂരിക്കുഴി എ എം യു പി സ്‌കൂള്‍ മാനേജറുടെ നിയമപോരാട്ടമാണമാണ് ഇക്കാര്യത്തില്‍ ഫലം കണ്ടത്.
സ്‌കൂളുകളില്‍ ആസ്ബറ്റോസ് മാറ്റി അനുയോജ്യമായ മേല്‍ക്കൂര സ്ഥാപിക്കണമെന്ന് കോടതി ഉത്തരവിട്ടു. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കി...കോടതി തന്നെ ഇടപെട്ടതോടെ ഇനി ആസ്ബറ്റോസ് ക്ലാസ് മുറി വേണ്ടെന്ന് സര്‍ക്കാരും തീരുമാനിച്ചു. ആദ്യ ഘട്ടമായി ആസ്ബറ്റോസ് മേല്‍കൂരയുള്ള സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കും.
എയ്ഡ്ഡ് സ്‌കുളുകളിലും സ്വകാര്യ സ്‌കൂളുകളിലും മാനേജ്‌മെന്റുകള്‍ പണം കണ്ടത്തി ആസ്ബറ്റോസ് നീക്കണം. സര്‍ക്കാര്‍ സ്‌കൂളുകള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപടികള്‍ കൈകൊള്ളണമെന്നാണ് ഉത്തരവിലെ നിര്‍ദേശം. ക്യാന്‍സര്‍ ഉള്‍പ്പടെ മാരക രോഗങ്ങള്‍ക്ക് ആസ്ബറ്റോസ് കാരണമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സ്‌കൂളുകളുടെ മേല്‍ക്കൂരകള്‍ മാറ്റുമ്പോള്‍ ചൂടുപിടിക്കുന്നതോ തീപിടിക്കുന്ന തോ ആയ വസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പിലെ എന്‍ജിനീയര്‍മാര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ