
ബദിയടുക്ക: കുടുംബാംഗങ്ങള്‍ പുറത്തുപോയ സമയം യുവതിയെ കിടപ്പു മുറിയില്‍ കെട്ടിതൂങ്ങി ജീവനൊടുക്കി. മാന്യ കക്കംകൂടലിലെ ആരിക്കാടി അബ്ദുല്ല-ആഇശ ദമ്പതികളുടെ മകള്‍ ഫര്‍സാനയെ (19) യാണ് വെള്ളിയാഴ്ച വൈകിട്ട് കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവും സഹോദരങ്ങളും പുറത്തുപോയ സമയത്തായിരുന്നു യുവതിയുടെ ആത്മഹത്യ. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സഹോദരങ്ങള്‍ : ആരിഫ്, സുഹൈല്‍, ജാബിര്‍, ആസിഫ്, ഇഖ്ബാല്‍, ജുനൈദ, ജുമാന, ജുബിരിയ, അജ്മല്‍.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ