ശനിയാഴ്‌ച, ഒക്‌ടോബർ 12, 2019

കാസര്‍കോട്: രോഗികളെ പരിശോധിക്കുന്നതിനിടെ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അരുണ്‍ റാമിനെ മര്‍ദിച്ച  കേസില്‍ പ്രതി നല്‍കിയ ജാമ്യ ാപേക്ഷ  ഹൈക്കോടതി തള്ളി. പെരിയാട്ടടുക്കത്തെ റാഷിദ് (39) നല്‍കിയ ജാമ്യാപേക്ഷയാണ് തള്ളിയത്. ജൂലൈ 20 ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രോഗികളെ പരിശോധിക്കുകയായിരുന്ന അരുണ്‍ റാമിനെ റാഷിദ് മര്‍ദിക്കുകയും കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. കാസര്‍കോട് ടൗണ്‍ പോലീസാണ് റാഷിദിനെതിരെ കേസെടുത്തത്.  റാഷിദിന്റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെയും  പോലീസ് കേസെടുത്തിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ