
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 28 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി പള്ളിക്കര സ്വദേശി അറസ്റ്റില്‍. കാസര്‍കോട് പള്ളിക്കര സ്വദേശി ഷെരീഫ് മൗവ്വല്‍ (30) ആണ് അറസ്റ്റിലായത്. ഇന്നു രാവിലെ അബുദാബിയില്‍ നിന്നും കണ്ണൂരില്‍ എത്തിയ ഗോ എയര്‍ വിമാനത്തിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതേ തുടര്‍ന്ന് കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും വീണ്ടും സ്വര്‍ണ്ണക്കടത്ത് വ്യാപകമാവുകയാണ്.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ