
കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിലെ മഡിയൻ നാലാം വാർഡിലെ കുടുംബശ്രീ പ്രവർത്തകർ തുടർച്ചയായി ആറാം വർഷവും നൂറുമേനി കൊയ്തെടുത്ത് മികവ് തെളിയിച്ചിരിക്കയാണ്. ദുർഗ്ഗ, ആതിര, നൻമ എന്നീ മൂന്ന് ജെ.എൽ.ജി ഗ്രൂപ്പിലെ അംഗങ്ങളാണ് അഞ്ചര ഏക്കർ പാടത്ത് ഉമ, ശ്രേയ എന്നീ നെൽവിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്ത് പൊൻകതിർ വിളയിച്ചെടുത്തത് .അജാനൂർ കൃഷിഭവൻ , കൂളിക്കാട് പാടശേഖര സമിതി എന്നിവയുടെ പിന്തുണയും ഇവർക്കുണ്ടായിരുന്നു. കൊയ്ത്തുൽസവം പഞ്ചായത്ത് മെമ്പർ ഷീബ ഉമ്മർ ഉത്ഘാടനം ചെയ്തു. കൂളിക്കാട് പാടശേഖര സമിതി സെക്രട്ടറി എ.വി.പവിത്രൻ, പ്രസിഡണ്ട് ഭാസ്കരൻ കുതിരുമ്മൽ എന്നിവർ നേതൃത്വം നൽകി. ദുർഗ്ഗ ജെ.എൽ.ജി യിലെ ഗീത, ജാനകി, തമ്പായി, കമ്മാടത്തു എന്നിവരും ആതിരയിലെ സരോജിനി. ഗീത, ലീല, ബാലാമണി, തങ്കമണി, ജാനകി എന്നിവരും ശോഭ, മാധവി, വിനീത, സുമ, പുഷ്പ, രാധ, ശോഭ, കുഞ്ഞിപ്പെണ്ണ്, സരോജിനി എന്നിവരടങ്ങിയ നൻമയിലെ പ്രവർത്തകരുമാണ് കൃഷിക്ക് നേതൃത്വം നൽകിയത്.
Attachments area
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ