തിങ്കളാഴ്‌ച, ഒക്‌ടോബർ 14, 2019


ആദൂര്‍; കാര്‍ നാല്‍പ്പതടി താഴ്ചയില്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് യുവാവിന് പരുക്കേറ്റ സംഭവത്തില്‍ മണല്‍ക്കടത്തുകാരനെതിരെ  പോലീസ് കേസെടുത്തു.അഡൂര്‍ പള്ളങ്കോട്ടെ സത്താറിന്റെ(19) പരാതിയില്‍ മനാഫിനെതിരെയാണ് ആദൂര്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് പള്ളങ്കോട്ടാണ് സംഭവം. സത്താര്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ പള്ളങ്കോട്ടെത്തിയപ്പോള്‍ മനാഫ് ഓടിച്ചുവരികയായിരുന്ന കാര്‍ ശക്തിയില്‍ ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സത്താറിന്റെ കാര്‍ നാല്‍പ്പതടി താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയാണുണ്ടായത്. ഗുരുതരമായി പരുക്കേറ്റ സത്താര്‍ ചെങ്കളയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. മണല്‍ക്കടത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഭവത്തിന് കാരണം. സത്താറിനെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മനാഫ് ബോധപൂര്‍വം അപകടം വരുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. സത്താറിനെ ഇടിച്ചുവീഴ്ത്തിയ കാര്‍ പോലീസ് പിന്നീട് കുണ്ടാറില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.മണല്‍ക്കടത്തുകേസിലെ പ്രതികൂടിയാണ് മനാഫ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ