
കാഞ്ഞങ്ങാട് നഗരസഭയുടെ സഹകരണത്തോടെ കാഞ്ഞങ്ങാട് മര്‍ച്ചന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച വ്യാപാര മഹോത്സവം സമാപിച്ചു. മഹോത്സവത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയുടെ മെഗാ നറുക്കെടുപ്പ് നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഗംഗാരാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് സി.യൂസഫ് ഹാജി അദ്ധ്യക്ഷതവഹിച്ചു. ഒന്നാം സമ്മാനമായ ടാറ്റ ടിയാഗോര്‍ കാറിന് 092453 എന്ന നമ്പറാണ് അര്‍ഹമായത്. ഇരുചക്രവാഹനം, എയര്‍കണ്ടീഷണര്‍, വാഷിംഗ് മെഷീന്‍, ടെലിവിഷന്‍ എന്നിവയുടെ നറു
ക്കെടുപ്പ് മുഹമ്മദ് അസ്ലാം, മണികണ്ഠന്‍ അത്തിക്കാല്‍, സി.എ. പീറ്റര്‍, കെ.വി. ലക്ഷമണന്‍, പി.എം. ഹസ്സന്‍ ഹാജി, ജയ അനില്‍, സതീശന്‍ സജിഷ, അശോകന്‍, സുബൈര്‍ പ്രഭാത്, ഐശ്വര്യകുമാരന്‍, എം.വിനോദ് എന്നിവര്‍ നിര്‍വ്വഹിച്ചു. മര്‍ച്ചന്‍സ് അസോസിയേഷന്‍ സെക്രട്ടറി സി.എ. പീറ്റര്‍ സ്വാഗതവും മഹോത്സവ കണ്‍വീനര്‍ സി. കെ. ആസീഫ് നന്ദിയും പറഞ്ഞു.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ