
ആദൂര്‍; വഴിചോദിച്ച് ബൈക്കിലെത്തിയ യുവാവ് വീട്ടമ്മയുടെ സ്വര്‍ണമാല തട്ടിയെടുത്ത ശേഷം സ്ഥലംവിട്ടു. മുളിയാറിലെ കുമാരന്റെ ഭാര്യ സുശീലയുടെ മൂന്ന് പവന്‍ വരുന്ന സ്വര്‍ണമാലയാണ് അപഹരിച്ചത്. സുശീല ഞായറാഴ്ച വൈകിട്ട് ബന്ധുവീട്ടില്‍ പോയി തിരിച്ചുവരുന്നതിനിടെ മുളിയാര്‍ അമ്പലം റോഡിലെത്തിയപ്പോള്‍ ബൈക്കിലെത്തിയ യുവാവ് സുശീലയോട് വഴി ചോദിച്ചു. സുശീല വഴി പറഞ്ഞു കൊടുക്കുന്നതിനിടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല തട്ടിപ്പറിച്ച് മോഷ്ടാവ് ബൈക്കില്‍ കടന്നു കളയുകയായിരുന്നു. സുശീലയുടെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ