തിങ്കളാഴ്‌ച, ഒക്‌ടോബർ 14, 2019

ആദൂര്‍; കൊയ്ത്തുകഴിഞ്ഞ വയലില്‍ കോഴിയങ്കത്തിന് നേതൃത്വം നല്‍കുകയായിരുന്ന നാലംഗസംഘത്തെ വേഷം മാറിയെത്തിയ പൊലീസ് പിടികൂടി. ഞായറാഴ്ച   വൈകിട്ട് മുള്ളേരിയയില്‍ കൊയ്ത്ത് കഴിഞ്ഞ വയലില്‍ വന്‍ സജ്ജീകരണത്തോടെ പണം വെച്ച് കോഴിപ്പോര് നയിച്ച സംഘമാണ് പിടിയിലായത്. അഡൂര്‍ പുതിയമ്പലത്തെ എസ് സതീശന്‍ (45), ചന്ദനക്കാടിലെ പി എ  അനില്‍ കുമാര്‍ (32), ബന്തടുക്ക പാലാറിലെ പി എം  ശ്രീധര (34), കരിവേടകം തടത്തിലെ സന്തോഷ് ടി മാത്യു എന്നിവരെ ആദൂര്‍ സി ഐ  പ്രേം സദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. എട്ട് പൂവന്‍ കോഴികളെയും രണ്ട് വാളുകളും 7130 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഔദ്യോഗിക വാഹനം ഒഴിവാക്കി വേഷം മാറി സ്വകാര്യകാറിലാണ് പോലീസ് സംഘം കോഴിയങ്കം തടയാനെത്തിയത്. ഈ സമയം 150 ലേറെ ആളുകളും 50 ലധികം കോഴികളും സ്ഥലത്തുണ്ടായിരുന്നു. കൂടി നിന്നവര്‍ പോലീസിനെ കണ്ട് കോഴികളുമായി ചിതറിയോടി. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ