ചൊവ്വാഴ്ച, ഒക്‌ടോബർ 15, 2019

മഞ്ചേശ്വരം ബി.ജെ.പിയെ തടഞ്ഞു നിര്‍ത്തുന്ന മനുഷ്യ മതില്‍ : ഉമ്മന്‍ ചാണ്ടി

കുമ്പള: ബി.ജെ.പി യുടെ വര്‍ഗീയതയെ കേരളത്തിലേക്ക് കടത്തിവിടാതെ തടഞ്ഞു നിര്‍ത്തുന്ന മനുഷ്യ മതിലാണ് മഞ്ചേശ്വരമെന്ന് മുന്‍ മുഖ്യമന്ത്രിയും എ.ഐ. സി. സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി പറഞ്ഞു. കുമ്പളയില്‍ സംഘടിപ്പിച്ച യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കു
കയായിരുന്നു അദ്ദേഹം.കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ  വികസന-  ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി ഉമ്മന്‍ ചാണ്ടി എടുത്തു പറഞ്ഞു. കാരുണ്യ ബെനവലന്റ് ഫണ്ടും മറ്റു അനവധി 
വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും യു.ഡി.എഫിന്റെ സ്വഭാവനകളാണ്. പണമുണ്ടായിട്ടും പാവങ്ങള്‍ക്ക് ഒന്നും കൊടുക്കാന്‍ താല്‍പര്യം കാട്ടാത്ത പിണറായി സര്‍ക്കാറിന്റെ സമീപനം പാവങ്ങളോടുള്ള വെല്ലുവിളിയാണ്. മഞ്ചേശ്വരത്തിന് വേണ്ടി പി.ബി.അബ്ദുല്‍ റസാഖ് നടത്തിയ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെ ഉമ്മന്‍ ചാണ്ടി പ്രസംഗത്തിലുടനീളം അനുസ്മരിച്ചു. മഞ്ചേശ്വരം താലൂക്ക് പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ ഏറ്റവും വലിയ സ്മാരകമാണെന്നും അബ്ദുല്‍ റസാഖിന്റെ വികസനതുടര്‍ച്ചയ്ക്ക് എം.സി. ഖമറുദ്ധീനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ