തിങ്കളാഴ്‌ച, ഒക്‌ടോബർ 14, 2019

മംഗളൂരു; കോളജ് വിദ്യാര്‍ഥികളായ കാസര്‍കോട് സ്വദേശികള്‍ വിഷം അകത്തുചെന്ന് മരിച്ചസംഭവത്തില്‍  മംഗളൂരു പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. കാസര്‍കോട് കോളിയടുക്കം പുത്തരിക്കുന്നിലെ രാധാകൃഷ്ണന്‍-ജ്യോതി ദമ്പതികളുടെ മകന്‍ ഡി  വിഷ്ണു(21), നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തെ സുഭാഷ-ജിഷ ദമ്പതികളുടെ മകള്‍ ഗ്രീഷ്മ(20) എന്നിവരുടെ മരണം ആത്മഹത്യയാണെന്നും പ്രണയനൈരാശ്യമാണ് കാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. ഇരുവരുടെയും ബന്ധത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നുവെന്നും ഇതിലുള്ള മനോവിഷമമാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരെയും മംഗളൂരു റെയില്‍വെസ്റ്റേഷന് സമീപത്തെ ലോഡ്ജ് മുറിയില്‍ വിഷം അകത്ത് ചെന്ന് അവശ നിലയില്‍ കണ്ടെത്തിയത്. രണ്ടു പേരെയും മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.ഞായറാഴ്ചയാണ്  മരണം സംഭവിച്ചത്.  മംഗളൂരു ആള്‍വാസ് കോളജിലെ എം എസ് സി വിദ്യാര്‍ഥിയാണ് വിഷ്ണു. ഗ്രീഷ്മ മംഗളൂരുവിലെ ശ്രീദേവി കോളജില്‍ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ