
മാണിക്കോത്ത്: പരിശുദ്ധ ഉംറ നിർവ്വഹിക്കാൻ മക്കയിലേക്ക് പുറപ്പെടുന്ന എസ് ടി യു മോട്ടോർ ഫെഡറേഷൻ
മാണിക്കോത്ത് യൂണിറ്റ് വൈസ് പ്രസിഡന്റ് സി വി മുഹമ്മദ് ചിത്താരിക്ക് യൂണിറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. മാണിക്കോത്ത് മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന യാത്രയയപ്പ് യോഗം അജാനൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സന മാണിക്കോത്ത് ഉൽഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് കരീം മൈത്രി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ സ്വാഗതം പറഞ്ഞു, വൈസ്പ്രസിഡന്റ് അസീസ് മാണിക്കോത്ത്, സെക്രട്ടറി മാരായ എം കെ സുബൈർ ചിത്താരി, അൻസാർ ചിത്താരി, മോട്ടോർ ഫെഡറേഷൻ കാഞ്ഞങ്ങാട് യൂണിറ്റ് ജനറൽ സെക്രട്ടറി റഷീദ് മുറിയനാവി, റാഷിദ് മാണിക്കോത്ത് , ഫാസിൽ ചിത്താരി, തുടങ്ങിയവർ സംസാരിച്ചു. യാത്രയപ്പിന് സി വി മുഹമ്മദ് ചിത്താരി മറുപടി പ്രസംഗം നടത്തി നന്ദി പറഞ്ഞു.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ