
കാഞ്ഞങ്ങാട്: ഏറ്റവും ചുരുങ്ങിയതും ഹൃദ്യയവുമായ ഭാഷയിൽ ആശയം കൈമാറുമ്പോഴാണ് പ്രസംഗം അതിന്റെ പൂർണാർത്ഥത്തിൽ എത്തിച്ചേരുന്നതെന്ന് ലയൺസ് റീജിയണൽ ചെയർപേഴ്സൺ വിനോദ് കുമാർ പറഞ്ഞു. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ദേശീയ പരിശീലകൻ രാജേഷ് കൂട്ടക്കനിയുടെ നേതൃത്വത്തിൽ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പ്രസംഗ പരിശീലനക്കളരി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. പ്രസിഡണ്ട് അൻവർ ഹസ്സൻ അധ്യക്ഷനായിരുന്നു.
ലയൺസ് സോൺ ചെയർ പേർസൺ എം ബി ഹനീഫ്, പി.എം അബ്ദുന്നാസർ, ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ഡയരക്ടർ ഷൗക്കത്തലി സ്വാഗതവും സെക്രട്ടറി ഹാറൂൺ ചിത്താരി നന്ദിയും പറഞ്ഞു.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ