
കാഞ്ഞങ്ങാട് നഗരസഭാ കേരളോത്സവം ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 17 വരെ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നതിന് കാഞ്ഞങ്ങാട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. ഡി.വൈ.എസ്.പി..പി.കെ.സുധാകരന്‍ യോഗം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ സെക്രട്ടറി പി എന്‍ .അനീഷ് സംസാരിച്ചു. യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ശിവചന്ദ്രന്‍ കാര്‍ത്തിക പരിപാടികള്‍ വിശദീകരിച്ചു.. മത്സരയിനങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ http:www.kralotsavam.kerala.gov.in എന്ന ലിങ്കില്‍ ഓണ്‍ലൈന്‍ ആയി പേര് രജിസ്റ്റര്‍ ചെയ്യണം.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ