ബുധനാഴ്‌ച, ഒക്‌ടോബർ 16, 2019

കാസര്‍കോട്: അടുക്കത്ത്ബയല്‍ ദേശീയ പാതയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍ പെട്ട് ഒഴിവായത് വന്‍ ദുരന്തം. ലോറിയില്‍ നിന്നും
സിലിണ്ടര്‍ തെറിച്ച് വീണതിനെ തുടര്‍ന്ന് സേഫ്റ്റി വാള്‍വില്‍ പൊട്ടലുണ്ടായി. മംഗളൂരുവില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരെത്തി
വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു.

മംഗളൂരുവില്‍ നിന്നും കോയമ്പത്തൂരിലേക്ക് പാചക വാതകവുമായി പോവുകയായിരുന്ന ഭാരത് പെട്രോളിയത്തിന്റെ ടാങ്കര്‍ ലോറിയാണ് പുലര്‍ച്ചെ ഒന്നരയോടെ അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ നിന്നും സിലിണ്ടര്‍് തെറിച്ച് വീണതിനെ തുടര്‍ന്ന് സേഫ്റ്റി വാള്‍വില്‍ പൊട്ടലുണ്ടായി. കാസര്‍കോട് നിന്നുള്ള ഫയര്‍ഫോഴ്‌സ് എത്തി എം.സി ല്‍ ഉപയോഗിച്ചാണ് വാതകചോര്‍ച്ച താല്‍്കാലികമായി തടഞ്ഞത്. തുടര്‍ന്ന് മംഗളൂരുവില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ എത്തി വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിക്കുകയായിരുന്നു.വാതക ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്ന് രണ്ട് കിലോമീറ്റര്‍ ദൂരപരിധിയിലെ ആള്‍ക്കാരെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചു.

പ്രദേശത്ത് വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. കാസര്‍കോട്- മംഗളൂരു ദേശീയ പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ സീതാംഗോളി കുമ്പള വഴിയാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. അപകടം നടന്നതിന് സമീപത്തായുള്ള അടുക്കത്ത്ബയല്‍ ഗവ. യു പി സ്‌ക്കൂളിന് ജില്ലാ കളക്ടര്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും പ്രദേശവാസികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മറിഞ്ഞ ടാങ്കറില്‍ നിന്നുള്ള ഗ്യാസ് മാറ്റാന്‍ മൂന്നിലേറേ ടാങ്കറുകള്‍ വേണ്ടിവരും. നിലവില്‍ 50 ശതമാനത്തോളം ഗ്യാസ് മാറ്റിക്കഴിഞ്ഞു. ബാക്കിയുള്ള 50 ശതമാനം ഗ്യാസ് മാറ്റണമെങ്കില്‍ ഇനിയും മണിക്കൂറുകള്‍ വേണ്ടിവരും. ആദ്യം നല്ല വേഗതയില്‍ ഗ്യാസ് മാറ്റാന്‍ സാധിക്കുമെങ്കിലും പിന്നീട് വളരെ സാവധാനത്തില്‍ മാത്രമേ സാധിക്കുകയുള്ളൂവെന്ന് കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഇ മോഹന്‍ദാസ് പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ