കാട്ടുപന്നിയുടെ പാചകം ചെയ്ത ഇറച്ചി പിടികൂടിയ സംഭവം; പ്രതി റിമാന്‍ഡില്‍
കാസര്‍കോട്: കാട്ടു പന്നിയുടെ പാചകം ചെയ്ത ഇറച്ചിയുമായി ഫോറസ്റ്റ് അധികതരുടെ പിടിയിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ദേലംപാടി കുട്ടമുണ്ടയിലെ ജയപ്രകാശിനെയാണ് (35) കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ അനില്‍ കുമാറും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സത്യപാലനും ചൊവ്വാഴ്ച വൈകിട്ട് ജയപ്രകാശിന്റെ വീട്ടില്‍ പരിശോധന നടത്തി പാചകം ചെയ്ത കാട്ടു പന്നിയുടെ ഇറച്ചി പിടികൂടുകയായിരുന്നു. പന്നിയുടെ അവശിഷ്ടങ്ങള്‍ വീട്ടു പറമ്പില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. പരപ്പ സെക്ഷനില്‍പ്പെട്ട ദേലംപാടി കുട്ടമുണ്ടയില്‍ കാട്ടു പന്നിയെ ജയപ്രകാശ് വേട്ടയാടി പിടിച്ച വിവരം പ്രദേശത്തെ ചിലരാണ് ഫോറസ്റ്റ് ഓഫീസില്‍ അറിയിച്ചത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ