തെക്കിലില്‍ സ്വകാര്യ ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറെയും ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍
ചട്ടഞ്ചാല്‍: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് ദേശീയപാതയില്‍ തെക്കിലിനടുത്ത തടഞ്ഞ് നിര്‍ത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയകേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൈലാട്ടിയിലെ മുഹമ്മദ് സിയാദ്, ചട്ടഞ്ചാലിലെ ശുഹൈബ് എന്നിവരടക്കം മൂന്ന് പേരെയാണ് മേല്‍പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ബന്തടുക്ക- കാസര്‍കോട് റൂട്ടിലോടുന്ന അക്ഷയ ബസ് തെക്കിലില്‍ തടഞ്ഞ് നിര്‍ത്തിയായിരുന്നു സംഘത്തിന്റെ അതിക്രമം. സ്‌കൂട്ടറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് ഇരുചക്രവാഹനത്തിലെത്തിയ മൂന്ന് യുവാക്കള്‍ സ്‌കൂട്ടര്‍ ബസിന് കുറുകെയിട്ട് ഡ്രൈവറെയും കണ്ടക്ടറെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്ന രംഗം ഒരുയാത്രക്കാരന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ഇത് ഫെയ്സ് ബുക്കില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മൂന്ന് പേര്‍ക്കുമെതിരെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ