
എം.ജി.സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എം.ജി.സര്‍വകലാശാല വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി. വിവാദ മാര്‍ക്ക് ദാനത്തില്‍ വിശദീകരണം നല്‍കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ചെന്നിത്തല നിവേദനം നല്‍കിയത്. കെ ടി ജലീലിനെതിരേയും എംജി സര്‍വകലാശാല വിസിക്കെതിരെയും അന്വേഷണം വേണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തികൊണ്ടുള്ള അന്വേഷണവും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ആരോപണങ്ങളില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ വിമര്‍ശനവുമായി മന്ത്രി കെ ടി ജലീല്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചക്കള്ളമാണെന്ന് കെ ടി ജലീല്‍ പറഞ്ഞു. മോഡറേഷനെ മാര്‍ക്ക് ദാനമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഒരു നുണ പല തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകുമെന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നതെന്നും ജലീല്‍ പറഞ്ഞിരുന്നു.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ