വെള്ളിയാഴ്‌ച, ഒക്‌ടോബർ 18, 2019


കാഞ്ഞങ്ങാട്: ഓണം കഴിഞ്ഞ് ഗതാഗത പരിഷ്‌കരണം പൂർണമായും നടപ്പിലാക്കുമെന്ന് പറഞ്ഞ നഗരസഭ അ്ധികൃതർക്ക് ഓണം കഴിഞ്ഞ് ഒരു മാസമായത് അറിഞ്ഞതേയ്ില്ല. ഓണത്തിന് മുമ്പ് ആദ്യഘട്ടവും ശേഷം ഗതാഗത പരിഷ്‌കരണം പൂർണമായും നടപ്പാക്കുമെന്നായിരുന്നു നഗരസഭ  അറിയിച്ചിരുന്നത്.  ടൗണിൽ ഗതാഗത പരിഷ്‌കരണത്തിന്റെ ആദ്യഘട്ടം നടപ്പിലാക്കിയെങ്കിലും ഇപ്പോൾ എല്ലാം തോന്നിയത് പോലെയാണ്.
സ്വകാര്യ ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽ നിന്നു യാത്ര തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യണമെന്നതായിരുന്നു പ്രധാന നിർദേശം. എന്നാൽ ആദ്യത്തെ ആഴ്ച്ച മാത്രമായിരുന്നു ഇത് നടപ്പിലായിരുന്നത്. തുടക്കത്തിൽ നഗരസഭക്കുണ്ടായ ആവേശം പിന്നീടങ്ങോട്ടില്ലാണ്ടാവുകയായിരുന്നു. ആദ്യ ആഴ്ച്ച പൊലീസിന്റെ സഹായത്തോടെ നിയമം കർശനമായി നടപ്പിലാക്കി വന്നിരുന്നു. നഗരത്തിലെ പേ ആൻഡ് പാർക്ക് ഓണത്തിനു ശേഷം നടപ്പിലാക്കുമെന്നായിരുന്നു രണ്ടാമത്തെ കാര്യം. സർവീസ് റോഡിലെ അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടിയും ഓണത്തിനു ശേഷമായിരിക്കും ഉണ്ടാകുമെന്ന് പറഞ്ഞിട്ടും അതും നടന്നില്ല. പട്ടണവീഥിയിൽ നിയമം ലംഘിച്ച് തലങ്ങും വിലങ്ങും വാഹന പാർക്കിംഗ് പെരുകുമ്പോഴും നടപടി പേരിനു പോലുമില്ല. കോട്ടച്ചേരി ബസ് സ്റ്റാൻഡിനു സമീപമുള്ള ഓട്ടോ സ്റ്റാൻഡിലെ ഓട്ടോകളും ഇരുചക്രവാഹനങ്ങളും ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറുന്ന വഴിയും കീഴടക്കിയാണ് പാർക്കിംഗ് നടത്തുന്നത്. ട്രാഫിക് എയ്ഡ് പോസ്റ്റിനു മൂക്കിനു താഴെയായിരുന്ന കാൽനടക്കാരുടെ വഴിമുടക്കിയ ഈ പാർക്കിംഗ്. സർവീസ് റോഡ് കൈയടക്കിയുള്ള ഓട്ടോറിക്ഷകളുടെയും ഇരുചക്രവാഹനങ്ങളുടെയും പാർക്കിംഗ് ബസ് സ്റ്റാൻഡ് പരിസരത്ത് ഗതാഗതക്കുരുക്ക് ഇരട്ടിയാക്കുന്നുണ്ട്. പകലന്തിയോളം ഇവിടെ ഇരുചക്രവാഹനങ്ങളുടെ നീണ്ട നിരതന്നെ കാണാം. നഗരത്തിൽ ഒറ്റവരി പാർക്കിംഗ് നടപ്പാക്കുമെന്ന് നഗരസഭയും ട്രാഫിക് പൊലീസും പറയുമ്പോഴും മൂന്നുവരി വരെയുള്ള ഓട്ടോ സ്റ്റാൻഡുകൾ വരെ നഗരത്തിലുണ്ട്. സർവ്വീസ് റോഡ് കൈയേറി പാർക്കിംഗ് നടത്തുന്നതിൽ സ്വകാര്യ വാഹനങ്ങളും ഒട്ടും പിന്നിലല്ല. ടി.ബി.റോഡ് കവലമുതൽ ഇക്ബാൽ റോഡ് കവലവരെയുള്ള ഭാഗങ്ങളിലെ സർവീസ് റോഡിൽ സ്വകാര്യവാഹനങ്ങൾ പലപ്പോഴും പരിധി ലംഘിച്ചാണ് പാർക്കു ചെയ്യുന്നത്. വ്യാപാരികളുടെ വാഹനങ്ങളും സർവ്വീസ് റോഡിൽ തന്നെയാണ് പാർക്കു ചെയ്യുന്നത് എന്ന ആക്ഷേപവും ഉണ്ട്. ബസ്സുകൾക്ക് ടി.ബി. റോഡ് കവലയിൽ യൂ ടേൺ ഉണ്ടാകില്ല. ട്രാഫിക്ക് കവലയിൽ വലത്തോട്ട് (മാവുങ്കാൽ ഭാഗം) തിരിയേണ്ട വാഹനങ്ങൾ പെട്രോൾബങ്കിനു മുന്നിലെത്തിയാൽ വലത്തെ ട്രാക്കിലേക്ക് മാറണം. ഒട്ടോറിക്ഷകളുടെ സമാന്തര സർവീസ് അവസാനിപ്പിക്കുമെന്ന് തുടങ്ങിയ കാര്യങ്ങൾ പറഞ്ഞുവെങ്കിലും നടപ്പിലായില്ല.നപ്രകടനങ്ങൾക്കും ജാഥകൾക്കും സർവീസ് റോഡ് ഉപയോഗിക്കണം. കാഞ്ഞങ്ങാട് - കാസർകോട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ നിലവിൽ കോട്ടച്ചേരി പഴയ ബസ് സ്റ്റാൻഡിലേക്കുള്ള ചാർജിനു പുറമെ പുതിയ ബസ് സ്റ്റാൻഡിലേക്കു പിന്നെയും മിനിമം ചാർജ് ഈടാക്കുന്നു. ഇത് യാത്രക്കാരും കണ്ടക്ടർമാരും തമ്മിലുള്ള വാക്കേറ്റത്തിനു കാരണമാകുന്നുണ്ട്. പ്രകടനങ്ങൾക്കും ജാഥകൾക്കും സർവീസ് റോഡ്് ഉപയോഗിക്കുന്നുവെന്നത്് മാരതമാണ് നടപ്പിലായത്. പയ്യന്നൂർ ഭാഗത്തു നിന്നെത്തി കാഞ്ഞങ്ങാട് യാത്ര അവസാനിപ്പിക്കുന്ന ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽ കയറിയിറങ്ങി കോട്ടച്ചേരിയിലെ ബസ് വേയിൽ യാത്രക്കാരെ ഇറക്കണമെന്ന നിർദേശവും നടപ്പിലായില്ല. നീലേശ്വരം - പയ്യന്നൂർ ഭാഗങ്ങളിലേക്കു പോകുന്ന ബസുകൾ കോട്ടച്ചേരി പഴയ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് 5 മിനിറ്റ് നിർത്തിയിട്ട് യാത്രക്കാരെ കയറ്റി പുതിയ ബസ് സ്റ്റാൻഡ് വഴി പോകണം, കാഞ്ഞങ്ങാട് യാത്ര അവസാനിപ്പിക്കുന്ന ബസുകൾ അനശ്വര വസ്ത്രാലയത്തിനു മുൻവശം യാത്രക്കാരെ ഇറക്കി പുതിയ ബസ് സ്റ്റാൻഡിൽ നിർത്തിയിടണമെന്ന ആവശ്യവും നടപ്പിലായില്ല.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ