
ഹോസ്ദുർഗ് കായികരംഗത്ത് ദേശീയ താരങ്ങളെ സൃഷ്ടിച്ചുകൊണ്ട് ഹോസ്ദുർഗ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ശ്രദ്ധേയമാകുന്നു. 2019 -20 ലെ ദേശീയ സ്കൂൾ ചെസ്സ് മീറ്റിലേക്ക് യോഗ്യത നേടിക്കൊണ്ട് പ്ലസ് ടു വിദ്യാർഥിനി ശ്രീധന്യ ഇ. ബി, കാസർഗോഡിന് തന്നെ മാതൃകയാകുന്നു. തുടർച്ചയായി രണ്ടാം തവണയാണ് ചെസ്സിലെ ഈ പെൺകരുത്ത് ദേശീയ മത്സരങ്ങൾക്കുള്ള കേരള സ്കൂൾ ടീമിൽ സ്ഥാനം നേടുന്നത്.
തുടർച്ചയായി അഞ്ചാം തവണയും ദേശീയ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി അലക്സ് സി ജോയ് സീനിയർ ബോയ്സ് വിഭാഗത്തിൽ ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്ലസ് ടു സയൻസ് വിദ്യാർഥിയാണ് അലക്സ് സി ജോയ്. ടെന്നി കൊയ്ത്ത് മത്സരത്തിൽ ദേശീയതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്ലസ് ടു വിദ്യാർഥിയായ പൃഥ്യാലക്ഷ്മി തുടർച്ചയായി രണ്ടാം തവണയാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. ശ്രീഷ്മ ദേശീയതലത്തിലേക്ക് ടെന്നീസ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ടു. നാല് ദേശീയ താരങ്ങളെയാണ് ഹോസ്ദുർഗ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിവിധ മത്സരങ്ങളിലായി കായിക രംഗത്ത് ഈ വർഷം പ്രതിനിധീകരിക്കുന്നത്. വിദ്യാർഥികളെ അഭിനന്ദിച്ചുകൊണ്ട് സ്കൂൾ പ്രിൻസിപ്പൽ സുരേഷ് ബാബു പിടിഎ പ്രസിഡൻറ് ശശീന്ദ്രൻ മടിക്കൈ ഹെഡ്മാസ്റ്റർ എം ജി രാധാകൃഷ്ണൻ മദർ പിടിഎ പ്രസിഡൻറ് ബിസ്മിത സലീം എന്നിവർ സംസാരിച്ചു.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ