
കാഞ്ഞങ്ങാട്: ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും സ്വകാര്യ ഫോട്ടോകള്‍ ഫോണ്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത ഭര്‍ത്താവിനെതിരെ കേസ്.
പെരിയ ആയംപാറയിലെ പ്രേംകുമാറിനെതിരെയാണ് (38) ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. 2006 ഒക്ടോബര്‍ 29 ന് കാഞ്ഞങ്ങാട് ഗണേശ മന്ദിരത്തിലാണ് ഇരുവരും വിവാഹിതരായത്. ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിച്ചു വരവെ ഭര്‍തൃവീട്ടിലും സ്വന്തം വീട്ടിലും വെച്ചായിരുന്നു പീഡനം. 2019 സെപ്റ്റംബര്‍ 20 നു തന്റെ ഫോട്ടോ ഫോണ്‍ വഴി പ്രചരിപ്പിച്ചതോടെയാണ് യുവതി നിയമവഴി തേടിയത്.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ