വെള്ളിയാഴ്‌ച, ഒക്‌ടോബർ 18, 2019


കാഞ്ഞങ്ങാട്: വില്‍പ്പന നികുതി വകുപ്പിന്റെ വ്യാപാരി ദ്രോഹ നടപടികള്‍ക്കെതിരെ വ്യാപാരികള്‍ സമരത്തിലേക്ക്.

കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരില്‍ 2011 മുതല്‍ 2017 വരെയുള്ള വ്യാപാരത്തിന് വ്യക്തമായ കാരണമൊന്നുമില്ലാതെ വന്‍ പിഴ ചുമത്തി നികുതി വകുപ്പ് നിരന്തരം നോട്ടീസ് അയച്ച് വ്യാപാരികളെ ദ്രോഹിക്കുന്നതിനെതിരെയാണ് സമരം.

കൃത്യമായ കണക്കുകളോ, ആവശ്യമായ സമയമോ നല്‍കാതെ നികുതി വകുപ്പ് നടത്തുന്ന വ്യാപാരിദ്രോഹ നടപടിക്കെതിരെ കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നാളെ ഉച്ചക്ക് 1 മണിവരെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് വില്‍പ്പന നികുതി ഓഫീസ് ഉപരോധിക്കും. മെഡിക്കല്‍ ഷോപ്പ്, ഹോട്ടല്‍, പച്ചക്കറി ഉള്‍പ്പെടെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും 1 മണിവരെ അവധിയായിരിക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ