
ദോഹ: കോഴിക്കോട് സ്വദേശികളായ മലയാളി നഴ്സ് ദമ്പതികളുടെ രണ്ടു കുട്ടികള്‍ ഖത്തറില്‍ മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മാതാപിതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഇരുവരുടെയും നില മെച്ചപ്പെട്ടു. കോഴിക്കോട് ഫാറൂഖ് കോളജ് കൊക്കിവളവില്‍ ചിറയക്കാട്ട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് വാണിയൂര്‍ ഷമീമ മമ്മൂട്ടിയുടെയും മക്കളായ റിഹാന്‍ ഹാരിസ് (മൂന്നര), റിദാ ഹാരിസ് (8 മാസം) എന്നിവരാണു മരിച്ചത്.
ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയിച്ചിരുന്നെങ്കിലും കീടങ്ങളെ നശിപ്പിക്കുന്ന സ്‌പ്രേ സമീപത്തെ ഫ്‌ലാറ്റില്‍ അടിച്ചതാണോ കാരണമെന്നും പരിശോധിക്കുന്നുണ്ട്. രാവിലെ കുട്ടികള്‍ ഛര്‍ദിച്ചതിനെത്തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബു നഖ്ല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സാണ് ഹാരിസ്. ഷമീമ ദോഹയിലെ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ നഴ്സും. ഇതിനിടയില്‍ ദമ്പതികളും അവശനിലയിലായി. കുട്ടികളുടെ മൃതദേഹം ഖത്തര്‍ ഹമദ് ആശുപത്രിയില്‍. ബന്ധുക്കള്‍ ഇന്നലെ ഖത്തറിലേക്കു തിരിച്ചു.
0 Comments