അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ചു; അച്ഛൻ അറസ്റ്റിൽ; പോക്സോ പ്രകാരം കേസ്

അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ചു; അച്ഛൻ അറസ്റ്റിൽ; പോക്സോ പ്രകാരം കേസ്



തിരുവനന്തപുരം : അഞ്ചാം ക്ലാസ്സുകാരിയായ മകളെ പീഡിപ്പിച്ച് അച്ഛന്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍ക്കരയിലാണ് സംഭവം. പോക്‌സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്യതത്. മാസങ്ങളോളം കുട്ടി ഇത് ആരോടും പറയാതെ ഇരുന്നു. തുടര്‍ന്ന് ഒരു ദിവസം കുട്ടി സ്‌കൂള്‍ അധികൃതരോട് അച്ഛന്റെ പീഡനം തുറന്ന് പറയുകയായിരുന്നു. ശിശുക്ഷേമ സമിതി നെയ്യാറ്റിൻകര പൊലീസിനു നൽകിയ റിപ്പോർട്ട് അടിസ്ഥാനത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.

അച്ഛന്റെ സുഹൃത്തുക്കാള്‍ അടക്കം കുട്ടിയെ പീഡിപ്പിച്ചിരുന്നു എന്നാണ് വിവരം. പക്ഷേ ആരെക്കെയെന്ന് കുട്ടിക്ക് പറയാന്‍ സാധിക്കുന്നില്ല. കുട്ടി പറയുന്ന സൂചന വെച്ച് ഇവരെയും പൊലീസ് അന്വേഷിച്ച് വരികയാണ്. സംസാരശേഷിയും കേള്‍വിശേഷിയും ഇല്ലാത്ത കുട്ടിയുടെ അമ്മയേയും ഇയാള്‍ ഉപദ്രവിച്ചിരുന്നു. പ്രതികരിച്ചാല്‍ കൂടുതല്‍ ഉപദ്രവിക്കുമായിരുന്നുവെന്നും കുട്ടി മൊഴി നല്‍കി. പല തവണ കുട്ടിയെ പിതാവ് ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

Post a Comment

0 Comments