രക്ഷപ്പെടാന്‍ ശ്രമിച്ച കഞ്ചാവ് വില്‍പ്പനക്കാരായ മൂന്നംഗസംഘത്തെ പോലീസ് തോക്കുചൂണ്ടി കീഴ്പ്പെടുത്തി

രക്ഷപ്പെടാന്‍ ശ്രമിച്ച കഞ്ചാവ് വില്‍പ്പനക്കാരായ മൂന്നംഗസംഘത്തെ പോലീസ് തോക്കുചൂണ്ടി കീഴ്പ്പെടുത്തി



മഞ്ചേശ്വരം; രക്ഷപ്പെടാന്‍ ശ്രമിച്ച കഞ്ചാവ് വില്‍പ്പനക്കാരായ മൂന്നംഗസംഘത്തെ പോലീസ് തോക്ക് ചൂണ്ടി കീഴപ്പെടുത്തി. ഇവരില്‍ നിന്ന് 750 ഗ്രാം കഞ്ചാവ് പിടികൂടുകയും ചെയ്തു. ഉപ്പള പത്വാടിയിലെ മുഹമ്മദ് റഫീഖ് (26), ഉപ്പള കൊടിബയലിലെ നിയാസ് (25), താമരശേരി സ്വദേശിയും ഉപ്പളയില്‍ താമസക്കാരനുമായ ഇജാസ് എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് ഉപ്പള  പത്വാടി പാലത്തിനടിയില്‍ കഞ്ചാവ് വില്‍പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം എസ് ഐ രാഘവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വേഷം മാറി ബൊലോറൊ ജീപ്പിലാണ് പരിശോധനക്കെത്തിയത്. പോലീസിനെ തിരിച്ചറിഞ്ഞ പ്രതികള്‍ കഞ്ചാവ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടെയാണ് പോലീസ് തോക്ക് ചൂണ്ടി ഇവരെ കീഴ്പ്പെടുത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇവര്‍ കഞ്ചാവ് കൈവശം വെച്ചിരുന്നത്.  മാസങ്ങളായി ഈ ഭാഗത്ത് കഞ്ചാവ് വില്‍പന നടത്തുന്നതായും കഞ്ചാവ് ലഹരിയില്‍ വഴിയാത്രക്കാരേയും വാഹനങ്ങളേയും തടഞ്ഞ് ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയര്‍ന്നിരുന്നു. പോലീസില്‍ പരാതി നല്‍കിയവരെ കഞ്ചാവ് സംഘം വീട്ടില്‍ കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments