കടലിൽ ചാടി മരിക്കുമെന്ന് പറഞ്ഞ യുവാവിന്റെ മൃതദേഹം കടലിൽ കണ്ടെത്തി

കടലിൽ ചാടി മരിക്കുമെന്ന് പറഞ്ഞ യുവാവിന്റെ മൃതദേഹം കടലിൽ കണ്ടെത്തി





കാസർകോട് :സുഹൃത്തുക്കളോട് കടലിൽ ചാടി മരിക്കുകയാണെന്ന് പറഞ്ഞ് ക്വാർട്ടേഴ്സിൽ നിന്നും ഇറങ്ങിയ യു.പി. സ്വദേശിയായ യുവാവിന്റെ മൃതദേഹം കടലിൽ കണ്ടെത്തി. പൂച്ചക്കാട് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന നന്ദു കുമാർ യാദവി (25)ന്റെ മൃതദേഹമാണ് ബേക്കൽ കടലിൽ കണ്ടെത്തിയത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ബേക്കൽ തീരത്തുണ്ടായിരുന്ന മത്സ്യതൊഴിലാളികളായ മുരളി, പ്രദീപ്, മണി എന്നിവർ മൃതദേഹം കടലിൽ ഒഴുകി പോകുന്നത് കണ്ടത്. ഇവർ കടലിൽ ചാടി നീന്തി മൃതദേഹം കരയ്ക്കെത്തിച്ച ശേഷം ബേക്കൽ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് ഇയാൾ കടലിൽ ചാടി മരിക്കുകയാണെന്ന് പറഞ്ഞ് ക്വാർട്ടേഴ്സിൽ നിന്നും ഇറങ്ങുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന യു.പി. സ്വദേശികളായ അനിൽകുമാർ, ശിവ എന്നിവർ പറഞ്ഞു. പിന്നാലെ പോയെങ്കിലും ഓടി പോവുകയായിരുന്നു. സമീപവാസികളെയും പോലീസിലും വിവരമറിയിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്.കാരണം വ്യക്തമല്ല.. കൂലിപ്പണിക്കാരനാണ് 11 മാസം മുമ്പാണ് പൂച്ചക്കാട് എത്തിയത്.ബാഗേലു യാദവിന്റെ മകനാണ്.

Post a Comment

0 Comments