സംസ്ഥാന സ്‌കൂള്‍ കലോത്സവം: കല സാംസ്‌കാരിക പരിപാടികള്‍ക്ക് രൂപം നല്‍കി

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കല സാംസ്‌കാരിക പരിപാടികള്‍ക്ക് രൂപം നല്‍കി




കാഞ്ഞങ്ങാട്: 60 -ാം മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നു വരെ എല്ലാദിവസവും സാംസ്‌കാരിക പരിപാടികള്‍ നടത്തും..  നവംബര്‍ 28 ന് വൈകുന്നേരം നാല്  മണി മുതല്‍ വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികള്‍ കാഞ്ഞങ്ങാട് അലാമിപ്പളളി ബസ്സ്റ്റന്റിലെ ഓപ്പണ്‍ സ്റ്റേജില്‍ നടത്തുവാന്‍ കാസര്‍കോട് ഡിഡിഇ ചേംമ്പറില്‍ ചേര്‍ന്ന കള്‍ച്ചറല്‍ കമ്മിറ്റിയോഗം തീരുമാനിച്ചു. തുളുനാടിന്റെ തനത് സാംസ്‌കാരിക പരിപാടികള്‍ക്ക് പുറമേ കലോത്സവത്തില്‍ മത്സര ഇനമല്ലാത്ത മറ്റിനങ്ങള്‍ സംസ്ഥാനതല പ്രൊഫഷണല്‍ ഗ്രൂപ്പുകള്‍ അവതരിപ്പിക്കും.  കൂടാതെ സാഹിത്യ സന്ധ്യ, കവിയരങ്ങ്, സാംസ്‌കാരിക സമ്മേളനം എന്നിവയക്കും കമ്മിറ്റി രൂപം നല്‍കി.
യോഗത്തില്‍ ചെയര്‍മാന്‍ ടി.എം.എ ലത്തീഫ് അധ്യക്ഷത വഹിച്ചു.  കണ്‍വീനര്‍ ഡോ. എന്‍.എ സുധീഷ്‌കുമാര്‍ പരിപാടികള്‍ വിശദീകരിച്ചു.  കാസര്‍കോട് ഡി.ഡി.ഇ കെ.വി.പുഷ്പ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എ.വി.ഇന്ദുലാല്‍, എം.ടി. അണൂര്‍, കെ.സി സതീശന്‍, ഡയറ്റ് ഫാക്കല്‍റ്റിയംഗം വിനോദ് കുമാര്‍ പെരുമ്പള, രാമകൃഷണന്‍ മോനാച്ച, ഷീജ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments