മാണിക്കോത്ത്: മടിയനിലെ റൂബി ബ്യൂട്ടി പാർലറിന്റെ ഉടമയും മുൻ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ. വി. ഇബ്രാഹിം അന്തരിച്ചു. ദീർഘകാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
പുല്ലൂർ തടത്തിൽ, ലക്ഷ്മി കോളേജിന് സമീപത്തെ സ്വന്തം വസതിയിലായിരുന്നു അന്ത്യം.
കെ. വി. ഇബ്രാഹിം ആനുകാലിക സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങളും അഭിപ്രായക്കുറിപ്പുകളും എഴുതാറുണ്ടായിരുന്നു. പൊതുകാര്യങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തിയിരുന്ന അദ്ദേഹം മാണിക്കോത്ത് പ്രദേശത്തെ മത സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ