ശനിയാഴ്‌ച, ജൂലൈ 18, 2026



കാഞ്ഞങ്ങാട് : പ്രവാസിയായ യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിത്താരി പൊയ്യക്കര കല്ലിങ്കാലിലെ കെവി കൃപേഷ് (38) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് കൃപേഷിനെ വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൊസുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഉച്ചയോടെ വീട്ടില്‍ എത്തിക്കും. മാസങ്ങള്‍ക്ക് മുമ്പാണ് കൃപേഷ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. വളപ്പില്‍ കൃഷ്ണന്റെയും എവി ശാരദയുടെയും മകനാണ്. സഹോദരങ്ങള്‍: സിന്ധു വിനോദ്, നിമ്മി സനല്‍.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ