മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പ് സമാധാനപരമായി അവസാനിച്ചു. കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കും സാധിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും ഇതിന് ഏറെ സഹായികമായി. പല ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുമ്പുതന്നെ നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. ചില ബൂത്തുകളില്‍ പോളിങ് അവസാനിക്കുന്നതുവരെ തിരക്കനുഭവപ്പെട്ടു. എന്നാല്‍ മലയോര മേഖലകളിലെ ചില ബൂത്തുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. പ്രായമായ വോട്ടര്‍മാരെയും രോഗികളായ വോട്ടര്‍മാരെയും വോട്ട് ചെയ്യുന്നതിനായി ആംബുലന്‍സിലും മറ്റു വാഹനങ്ങളിലുമായി ബൂത്തിലെത്തിച്ചതിലൂടെ മണ്ഡലത്തിലെ വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ സാധിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചകള്‍ ഇല്ലാതെ തിരഞ്ഞെടുപ്പ് നടത്താനും സാധിച്ചു. വോട്ടിങ് യന്ത്രങ്ങളും കാര്യമായി പണിമുടക്കയില്ല. വൈകിട്ട് 6 വരെയുള്ള കണക്കനുസരിച്ച് 74.12 ശതമാനം പേര്‍ വോട്ട് രേഖപ്പടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഡോക്ടര്‍ ഡോക്ടര്‍ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ വന്‍ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്.
0 Comments