ഞായറാഴ്‌ച, ഒക്‌ടോബർ 13, 2019

ബദിയടുക്ക; ക്ലാസ് മുറിയില്‍ ഉച്ചത്തില്‍ സംസാരിച്ചതിന്റെ പേരില്‍ പ്ലസ്ടു വിദ്യാര്‍ഥിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ക്രൂരമര്‍ദനം. ഇതുസംബന്ധിച്ച പരാതിയില്‍  സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പോലീസ് കേസെടുത്തു. ധര്‍മ്മത്തടുക്ക ശ്രീദുര്‍ഗാ പരമേശ്വരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ ബാഡൂര്‍ മംഗലടുക്കയിലെ അബ്ദുല്‍ ഇംതിയാസിന്റെ(17) പരാതിപ്രകാരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാമചന്ദ്രഭട്ടിനെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ക്ലാസ് മുറിയില്‍ ബഹളം വെച്ചുവെന്നാരോപിച്ച് ഇംതിയാസിനെ പ്രിന്‍സിപ്പല്‍ ഇലക്ട്രിക് വയര്‍ കൊണ്ടടിച്ച് പരുക്കേല്‍പ്പിച്ചെന്നാണ് കേസ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ