ദേശീയപാതയില്‍ അറ്റകുറ്റപ്പണി നടത്തി ദിവസങ്ങളാകുമ്പോഴേക്കും പലയിടത്തും റോഡുകൾ തകര്‍ന്നുതുടങ്ങി
കാസര്‍കോട്: ദേശീയപാതയില്‍ അറ്റകുറ്റപ്പണി നടത്തി ദിവസങ്ങളാകുമ്പോഴേക്കും പലയിടത്തും തകര്‍ന്നുതുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ മഴ ചാറ്റിയതോടെയാണ് ദേശീയപാതയിലെ ജെല്ലികല്ലുകള് ഇളകിതുടങ്ങിയത്. ചിലയിടത്ത് പഴയപടി കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഏറെ മുറവിളികള്‍ക്കൊടുവിലാണ് ദേശീയപാത അറ്റകുറ്റപ്പണി നടത്തിയത്. എന്നാല്‍ പണിയില്‍ കൃത്രിമം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ടാറിന് പകരം ടയര്‍ കഷണങ്ങള്‍ കത്തിച്ചാണ് ഉപയോഗിക്കുന്നത് എന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്. മൊഗ്രാല്‍പാലം മുതല്‍ അണങ്കൂര്‍ വരേ അറ്റകുറ്റപ്പണി കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. എന്നാല്‍ ചിലയിടത്ത് കല്ലുകള്‍ ഇളകി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ചിലയിടത്ത് അറ്റകുറ്റപ്പണി നടത്താതെ ഒഴിവാക്കിയതായും പരാതി ഉയര്‍ന്നിരുന്നു. ചൗക്കിയിലും കറന്തക്കാടുമൊക്കെ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ദിവസങ്ങള്‍ക്കകം തന്നെ തകരുന്ന തരത്തില്‍ പ്രവൃത്തി നടത്തിയതില്‍ വലിയ പ്രതിഷേധമാണുയര്‍ന്നിട്ടുള്ളത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ